---
title: "ഏഴിമല നാവിക അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു"
english_title: "Ezhimala Naval Academy Passing Out Parade 2026 President Droupadi Murmu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/393573/ezhimala-naval-academy-passing-out-parade-2026-president-murmu"
published_at: "2026-11-28T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a96988e45c_1001027079.jpg"
keywords: ["Ezhimala", "Indian Naval Academy", "Passing Out Parade", "Droupadi Murmu", "Payyannur"]
---

# ഏഴിമല നാവിക അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

> **Lead Summary:** പയ്യന്നൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ (ഐ.എൻ.എ) 2026-ലെ ഓട്ടം ടേം പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. ശനിയാഴ്ച രാവിലെ 7.15 മുതൽ അക്കാദമിയിലെ പെരേര പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുകയും പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

## Article Content

പയ്യന്നൂർ: ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ (ഐ.എൻ.എ) 2026-ലെ ഓട്ടം ടേം പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. ശനിയാഴ്ച രാവിലെ 7.15 മുതൽ അക്കാദമിയിലെ പെരേര പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുകയും പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾ ഉൾപ്പെടെ 400-ലധികം ഓഫീസർ ട്രെയിനികളാണ് പ്രാഥമിക സൈനിക പരിശീലനം പൂർത്തിയാക്കി പരേഡിൽ അണിനിരന്നത്. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് രാഷ്ട്രപതി മെഡലുകളും ട്രോഫികളും സമ്മാനിച്ചു.

തുടർന്ന്, കേഡറ്റുകൾ ‘അന്തിം പഗ്’ ചുവടുവെച്ചതിന് ശേഷം നടന്ന ‘ഷിപ്പിംഗ് ഓഫ് സ്ട്രൈപ്പ്സ്’ ചടങ്ങിൽ മാതാപിതാക്കളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഇവരുടെ തോളിൽ സബ് ലെഫ്റ്റനന്റ് റാങ്ക് ചിഹ്നങ്ങൾ അണിയിച്ചു. ഇന്നത്തെ പരേഡ് ചടങ്ങോടെ പുതിയ നാവിക ഉദ്യോഗസ്ഥർ ഔദ്യോഗികമായി സേനയുടെ ഭാഗമായി മാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/393573/ezhimala-naval-academy-passing-out-parade-2026-president-murmu)