പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു തകരാർ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ മാസമാണ് 7 ലിഫ്റ്റുകൾ നിലച്ചത്,ഇടിയുടെ ആഘാതത്തിലാണ് ലിഫ്റ്റുകൾ നിലച്ച എന്നാണ് അധികാരികൾ പറയുന്നത്. മാസങ്ങൾക്കു മുമ്പ് പുതിയതായി സ്ഥാപിച്ച പുതിയ ലിഫ്റ്റുകളിൽ ഒന്നും നിലച്ചു.

പുതിയ ലിഫ്റ്റു പണിയാൻ ഉപയോഗിച്ച സാധനങ്ങൾ തീരെ നിലവാരം കുറഞ്ഞ കമ്പനിയുടെ ആയതിനാലാണ് പെട്ടെന്ന് തന്നെ ലിഫ്റ്റുകൾ തകരാറിലായതെന്നും പുതിയ ലിഫ്റ്റിൻ്റെ മറവിൽ അഴിമതിയുടെ കൂമ്പാരങ്ങൾ അധികൃതർ നടത്തിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. അവിടെയെത്തുന്ന രോഗികൾഏറെ പ്രയാസപ്പെട്ടിട്ടാണ് മുകളിമുകളിലത്തെ നിലയിലേക്ക് ഡോക്ടറെ കാണാൻ പോകുന്നത് അതുപോലെതന്നെ അത്യാഹിത വിഭാഗവും ഓപ്പറേഷൻ റൂം ലേബർ റൂം എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കുന്നത് വലിയ പ്രതിസന്ധിയിലാണ് .അതുപോലെതന്നെ ഡെന്റൽ കോളേജിലെ ലിഫ്റ്റ് നാലുമാസമായി അടച്ച് പൂട്ടിയ നിലയിലാണ്.
8 നിലയിലുള്ള ആശുപത്രി കെട്ടിടത്തിൽ ലിഫ്റ്റ് നിലച്ചതിനാൽ രോഗികളെത്താൻ വളരെയധികം കഷ്ടപ്പെട്ടാണ്. അടിയന്തരമായി രോഗികളെ പ്രശ്നം ആശുപത്രി അധികൃതർ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് അറിയിച്ചു.
lifts stopped