കണ്ണൂർ: പള്ളിയിൽ ഉറങ്ങാൻ കിടന്നഭിന്ന ശേഷിക്കാരനായ കർണ്ണാടക സ്വദേശിയുടെ പണവും ഫോണും ബേഗും കവർന്ന മോഷ്ടാവ് പിടിയിൽ.ഏച്ചൂർ മുണ്ടേരിമൊട്ടയിലെ പി.കെ.ഹൗസിൽ പി. ഉമ്മറിനെ ( 52 ) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ് ഐ അനുരൂപ്, പ്രൊബേഷൻ എസ്.ഐ.വിനീത്, പോലീസ് ഉദ്യോഗസ്ഥരായ നാസർ, റമീസ്, ബൈജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

പാലക്കാട് വാളയാറിൽ വെച്ചാണ് ഇന്നലെ രാത്രിയോടെ പ്രതിയെ പോലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ നോമ്പുകാലത്താണ് പരാതിക്കാ സ്പദമായ സംഭവം. കാംബസാറിലെ ജൂമാ മസ്ജിദിൽ ഉറങ്ങാൻ കിടന്ന കർണ്ണാടക ചിക് മാംഗ്ലൂർ സ്വദേശിയായ ഇബ്രാഹിമിൻ്റെ 1,43,000 രൂപയും അയ്യായിരം രൂപ വിലവരുന്ന ഫോണുംബേഗുമാണ് പ്രതികവർന്നത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ പോലീസിന് മോഷ്ടാവിൻ്റെ ദൃശ്യം ലഭിച്ചിരുന്നു. മോഷണത്തിന് ശേഷം
നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരികയായിരുന്നു. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ടവർ ലൊക്കേഷൻ വാളയാറിൽ ലഭിച്ചതോടെയാണ് പോലീസ്’ പിടികൂടിയത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Arrest