പട്ടുവം കൃഷിഭവൻ്റെയും പട്ടുവം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് മുന്നൊരുക്കമായി യോഗം ചേർന്നു

പട്ടുവം  കൃഷിഭവൻ്റെയും പട്ടുവം  ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് മുന്നൊരുക്കമായി യോഗം ചേർന്നു
May 21, 2024 09:18 PM | By Sufaija PP

തളിപ്പറമ്പ്: പട്ടുവം കൃഷിഭവൻ്റെയും പട്ടുവം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകൃഷിക്ക് മുന്നൊരുക്കമായി യോഗം ചേർന്നു. പട്ടുവം പഞ്ചായത്തിലെ കാർഷിക മേഖലയിലെ വിവിധ തലങ്ങളിൽ പെട്ട കർഷകർ യോഗത്തിൽ പങ്കെടുത്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, കൈപ്പാട് പഞ്ചായത്ത് തല സമിതി അംഗങ്ങൾ, കാർഷിക കർമസേന, വിവിധ കർഷക ഗ്രൂപ്പുകൾ, കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പ്, തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

കാർഷിക മേഖലയിൽ നെൽകൃഷിക്ക് ഉള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു. സാധ്യമായ പരിഹാര മാർഗങ്ങൾ നിർദേശിച്ചു. കൈപ്പാട് നെൽകൃഷി ചെയ്യുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മഠത്തിൽ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, പഞ്ചായത്ത് സെക്രട്ടറി ബിനുവർഗീസ്, മലബാർ കൈപ്പാട് സൊസൈറ്റി സെക്രട്ടറി എ കെ സുകുമാരൻ, പട്ടുവം സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടരി കെ പി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.

A meeting was held

Next TV

Related Stories
ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Aug 17, 2025 10:00 PM

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം...

Read More >>
തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

Aug 17, 2025 09:58 PM

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക്...

Read More >>
കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ പ്രതിഷേധം

Aug 17, 2025 09:53 PM

കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ പ്രതിഷേധം

കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ...

Read More >>
കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

Aug 17, 2025 06:37 PM

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌...

Read More >>
നിര്യാതയായി

Aug 17, 2025 06:35 PM

നിര്യാതയായി

നിര്യാതയായി...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

Aug 17, 2025 05:35 PM

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം...

Read More >>
Top Stories










News Roundup






GCC News






//Truevisionall