കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്

കർഷകരെ ചേർത്തു പിടിച്ച് കൊളച്ചേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്
Aug 17, 2025 06:37 PM | By Sufaija PP

കമ്പിൽ :കാർഷിക ദിനമായ ഇന്ന് ശ്രദ്ധേയമായ ഒരു വാർത്തയാണ്, കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കർഷകരെ ആദരിച്ചത്.

കാർഷിക വൃത്തി അന്യമായി കൊണ്ടിരിക്കുന്ന വർത്തമാന കാലത്തു പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന സെഷനിലാണ് രണ്ട് കർഷകരെ ആദരിച്ചത്.

നെൽകൃഷി രംഗത്തും അല്ലാതെയും പാരമ്പര്യ രീതികളെ ചേർത്ത് വെച്ച് കൊണ്ട് പുതിയ രീതികളിലൂടെ മാതൃകാ കർഷകൻ എന്ന നിലക്കാണ് പന്ന്യങ്കണ്ടി സ്വദേശിയായ പി പി സി മുഹമ്മദ്‌ കുഞ്ഞി എന്ന 76 വയസ്സുകാരനെ ആദരിച്ചത്.

മറ്റൊരു കർഷകൻ

ഒരു കുട്ടി കർഷകനായിരുന്നു ആദരവ് നൽകിയ വ്യക്തി. പ്ലസ് വൺ വിദ്യാർത്ഥികൂടിയായ നണിയൂരിലെ ശ്യാം പ്രസാദ്. ക്ഷീരകർഷകനായി മികച്ച മാതൃക തീർക്കുന്നത് പഠനത്തിൽ ഇടയിൽ ആണെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന മുസ് ലിം യൂത്ത്‌ ലീഗ് ട്രഷറർ ഇസ്മായിൽ പി വയനാടിൽ നിന്നും കർഷക ദിനത്തിന്റെ തലേന്ന് കർഷകർ ഉപഹാരം ഏറ്റുവാങ്ങി. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി,

മുസ് ലിം യൂത്ത് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ

മുഖ്യാതിഥികളായിരുന്നു.

മുസ് ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, യൂത്ത്‌ ലീഗ് പഞ്ചായത്ത്‌ പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ സി എം കെ ജമാൽ, പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, പഞ്ചായത്ത്‌ അംഗം കെ പി അബ്ദുൽ സലാം, ഗ്ലോബൽ കെ എം സി സി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട് ജമാൽ കമ്പിൽ തുടങ്ങിയവർ സന്നിഹിധരായിരുന്നു

Youth League Kolacheri

Next TV

Related Stories
ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Aug 17, 2025 10:00 PM

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം...

Read More >>
തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

Aug 17, 2025 09:58 PM

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

തളിപ്പറമ്പിൽ സഹപാഠി ഓടിച്ച സ്കൂട്ടർ തട്ടി വിദ്യാർത്ഥിനിക്ക്...

Read More >>
കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ പ്രതിഷേധം

Aug 17, 2025 09:53 PM

കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ പ്രതിഷേധം

കുഞ്ഞിമംഗലത്ത് കർഷക ദിനാചരണ വേളയിൽ...

Read More >>
നിര്യാതയായി

Aug 17, 2025 06:35 PM

നിര്യാതയായി

നിര്യാതയായി...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

Aug 17, 2025 05:35 PM

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം സമാപിച്ചു

മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം...

Read More >>
കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Aug 17, 2025 03:27 PM

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
Top Stories










News Roundup






GCC News






//Truevisionall