എരമം കുറ്റൂർ പഞ്ചായത്തിലെ വന്യജീവി അക്രമണ ഭീഷണി; ജാഗ്രതാ സമിതി രൂപീകരിച്ചു

എരമം കുറ്റൂർ പഞ്ചായത്തിലെ വന്യജീവി അക്രമണ ഭീഷണി; ജാഗ്രതാ സമിതി രൂപീകരിച്ചു
Nov 18, 2024 09:17 AM | By Sufaija PP

എരമം കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ - കക്കറ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ജനങ്ങളിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കാനും ഭീതിയകറ്റാനും വിവിധ സ്ഥലങ്ങളിലായി കണ്ടുവെന്ന് അറിയിച്ചുള്ള വന്യമൃഗത്തെ പിടി കൂടുന്നതിന് സഹായമാകുന്നതിനും വേണ്ടി കക്കറ വായനശാലയിൽ പയ്യന്നൂർ MLA ടി. ഐ. മധുസൂദനൻ്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ആർ. രാമചന്ദ്രൻ്റെയും സാന്നിധ്യത്തിൽ ചേർന്ന നാട്ടുകാരുടെയും വനം - പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.

യോഗം പയ്യന്നൂർ MLA ടി.ഐ. മധുസൂദനൻ ഉൽഘാടനം ചെയ്തു. എരമംകുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. TR രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ പി. വീണ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രജനി മോഹൻ , പഞ്ചായത്ത് മെമ്പർ പ്രേമ സുരേഷ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീശൻ പി, പെരിങ്ങോം എസ്. ഐ. സന്തോഷ് കുമാർ എന്നിവർ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. പൊതുജനങ്ങൾ അവരുടെ പ്രശ്നങ്ങളും ആശങ്കകളും യോഗത്തിൽ പങ്കുവെച്ചു.

അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കാനും കാട് മൂടിയ പറമ്പുകൾ ഉടൻ വെട്ടിത്തെളിക്കാനും നിർദ്ദേശിച്ചു. വ്യാജ സന്ദേശങ്ങൾ നൽകിയാൽ അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന്,ടി.ഐ. മധുസൂദനൻ എം.എൽ.എ., എരമംകുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TR രാമചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി മോഹൻ എന്നിവർ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് മെമ്പർ പി. വീണ ചെയർപേഴ്സണായും ബാബുരാജ് MP കൺവീനറായും കെ. വി. ഗോവിന്ദൻ, കെ.പി. സതീശൻ, പി. ഭാർഗവൻ എന്നിവർ വൈസ് ചെയർമാൻമാരായും സനൂപ്. എം., ശ്രീ. അജേഷ് PV, അഖിൽ. കെ.വി. ജോയിൻ്റ് കൺവീനർമാരായും വനം, പോലീസ് വകുപ്പ് ഉദ്യോസ്ഥരും നാട്ടുകാരും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെട്ട 55.അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു.

Wildlife attack threat in Eram Kuttur Panchayat

Next TV

Related Stories
നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം

Aug 25, 2025 12:07 PM

നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം

നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട് മിറർ നിർബന്ധം...

Read More >>
കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്‌തു

Aug 25, 2025 10:08 AM

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്‌തു

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ്...

Read More >>
കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി

Aug 25, 2025 10:04 AM

കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി

കവർച്ച കേസിൽ വൻ വഴിത്തിരിവ് :മരുമകളെ കർണാടകയിൽ മരിച്ച നിലയിലും കണ്ടെത്തി...

Read More >>
ഓണപ്പറമ്പ് സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരിച്ചു

Aug 25, 2025 09:59 AM

ഓണപ്പറമ്പ് സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരിച്ചു

ഓണപ്പറമ്പ് സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ മരിച്ചു...

Read More >>
മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്.

Aug 24, 2025 10:24 PM

മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്.

മൂന്നാറിൽ സെക്യൂരിറ്റി ജീവക്കാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന സംശയത്തിൽ...

Read More >>
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം:  പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം,

Aug 24, 2025 10:14 PM

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം,

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: പത്ത് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall