പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. പാലപ്പുഴ പെരുമ്പുന്ന മലയോര ഹൈവേയിലാണ്► സംഭവം. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലകീഴായിട്ടാണ് വാഹന മറിഞ്ഞത്. പിന്നീട് ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ്‌സ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കിയത് ശ്രമകരമായിട്ടാണ്. പരുക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക മാറ്റി.
Accident