തളിപ്പറമ്പ് മുസ്ലിംലീഗിലെ വിഭാഗീയത പരിഹരിക്കാത്ത ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ലീഗ് പ്രവർത്തകർ തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. മുതിർന്ന ലീഗ് പ്രവർത്തകരാണ് ഉദ്ഘാടനം ചെയ്തത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്.
ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.ഓഫീസ് ഉദ്ഘാടനം കുഞ്ഞി ഇബ്രാഹിം നിർവ്വഹിച്ചു. ഇമ്പോക്കൻ മൊയ്‌ദു, മുസ്തഫ എന്നിവർ പതാക ഉയർത്തി. യു എൻ ഹംസ ജനസേവന കേന്ദ്രം, ഹബീബ് റഹ്മാൻ കോൺഫറൻസ് ഹാൾ അബ്ദുള്ള, എം എ സത്താർ ലൈബ്രറി ആൻഡ് കെ വി എം കുഞ്ഞി റീഡിങ് റൂം മൊയ്‌ദീൻ എന്നിവരും ഉത്ഘാടനം ചെയ്തു.
inaugurated Thaliparamb Municipal Muslim League office today