തളിപ്പറമ്പ് സർ സയ്യിദ് കോളേജ് സുവർണ്ണ ജൂബിലി ബ്ലോക്കിന്റെയും ഇൻഫർമേഷൻ ടെക്നോളജി സെന്ററിന്റെയും ഉദ്ഘാടനം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് സുവർണ്ണ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടിയും ഇൻഫർമേഷൻ ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനം പി വി അബ്ദുൽ വഹാബ് എംപിയും നിർവഹിക്കും.

മൂന്നു നിലകളിലായി നിർമ്മിച്ച ബ്ലോക്കിൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ, മാനേജർ പ്രിൻസിപ്പൽ ചേമ്പറുകൾ, ഐക്യു എ സി റൂം, കോൺഫറൻസ് ഹാൾ, ഗവേഷണ വകുപ്പുകളായ ബോട്ടണി, ഫിസിക്സ്,എം എ അറബിക് ക്ലാസുകളും, ഗവേഷകരുടെ ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്.ഗവേഷകരുടെ ഡിസ്കഷൻ റൂമുകൾ അത്യാധുനിക ഗവേഷക ഉപകരണങ്ങൾ സ്ഥാപിച്ച റൂമുകൾ എന്നിവ ബ്ലോഗിന്റെ പ്രത്യേകതകളാണ്.
അബ്ദുൽ വഹാബ് എംപിയുടെ എൽ എ ഡി എസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻഫർമേഷൻ ടെക്നോളജി സെന്ററും ഇന്ന് തുറക്കും. ന്യൂജനറേഷൻ കോഴ്സ് ആയ ജേണലിസം വിത്ത് മൾട്ടിമീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ നോട് അനുബന്ധിച്ച് ലോകനിലവാരമുള്ള മൾട്ടിമീഡിയ സ്റ്റുഡിയോയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
sir syed college