പരിയാരം : വ്യാഴാഴ്ച വൈകീട്ട് കൈതപ്രത്ത് ഓട്ടോ ഗുഡ്സ് ഡ്രൈവറും വിഎച്ച്പി നേതാവുമായ കെ.കെ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ വിവരം ലഭിച്ച സമയം അവധിയിലായിരുന്ന പാണപ്പുഴ സ്വദേശിയായ

എസ്ഐ രാജേഷ് ഉടൻ സ്ഥലത്ത് എത്തി നെഞ്ചത്ത് വെടിയേറ്റ നിലയിലുള്ള രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ശേഷം പരിസരത്ത് നടത്തിയ തിരച്ചിലിൽ കൊലപാതകത്തിനു ശേഷം പ്രതി സന്തോഷ് കൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്ക് സുരക്ഷിതമായി ഒളിപ്പിച്ച ശേഷം അടുത്തുള്ള വണ്ണാത്തിപുഴയിൽ പോയി ശരീരം കഴുകി സ്ഥലം വിടാൻ ശ്രമിക്കുമ്പോഴാണ് സന്തോഷ് തൻ്റെ ഫോൺ കൃത്യം നടത്തിയ വീട്ടിൽ മറന്ന് വച്ചതായി മനസിലാക്കിയത്. ഇത് എടുക്കാൻ തിരിച്ചെത്തി
തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് രാജേഷ് സന്തോഷിനെ കണ്ടത്.
വീട്ടിനുള്ളിൽ കത്തിയുമായി നിന്ന സന്തോഷിനെ മൽപിടുത്തത്തിലൂടെ കീഴടക്കി പോലീസിന് കൈമാറുകയായിരുന്നു.
പ്രതി ആരും കാണാതെ രക്ഷപ്പെടുകയോ തെളിവുകൾ നശിപ്പി ക്കുകയോ ചെയ്തിരുന്നെങ്കിൽ കൊലപാതകം രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കുമായിരുന്നു. രാജേഷിൻ്റെ ധീരതയേയും, അർപ്പണ ബോധത്തേയും പരിസരവാസികൾ അഭിനന്ദിച്ചു.
Si rajesh