എസ്ടിയു മോട്ടോർ മിനിലോറിഡ്രൈവേഴ്സ് യൂണിയൻ തളിപറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഖായിദെമില്ലത്ത് സെന്റെറിൽ റംസാൻ മീറ്റ് 2025, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണവും, പെരുന്നാൾ കിറ്റ് വിതരണവും നടന്നു.

എസ്ടിയു ദേശീയ വൈസ് പ്രസിഡണ്ട് എo എ കരീo ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എപി ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലിക്കുഞ്ഞി പന്നിയൂർ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി മഹമ്മൂദ് അള്ളാംകുളം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
തളിപറമ്പ് ഖാസി ഉമ്മർ നദ് വി തോട്ടിക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി പി വി അബ്ദുള്ള, കെമുസ്തഫ ഹാജി, സി ഉമ്മർ , കെമുഹമ്മദ് ബഷീർ, കെവി അബൂബക്കർ ഹാജി, പി പി നിസാർ , മൊയ്തു മസ്ക്കറ്റ്, നൗഷാദ് പി സി, വിവി ഇസ്മായിൽ, നൗഷാദ് എ, നാസർ ഹൈവേ, എം സിദ്ദീഖ്, എന്നിവർ സംസാരിച്ചു.
STU Motor Mini Lorry Drivers Union