തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി.മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ശുചിത്വ പ്രഖ്യാപനം

എം വിജിൻ എം എൽ എ നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി അധ്യക്ഷത വഹിച്ചു .പട്ടുവം യു പി സ്കുളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി നൈഗീഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു .തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ _ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മംത്തിൽ പ്രസംഗിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടരിബിനു വർഗീസ് സ്വാഗതം പറഞ്ഞു .
പട്ടുവം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി വി ബാലകൃഷ്ണൻ, ഹരിത കേരളം മിഷൻ റിസോഴ് പേഴ്സൺവി സഹദേവൻ, ശുചിത്വ മിഷൻ റിസോഴ് പേഴ്സൺ എം സുജന തുടങ്ങിയവർ പങ്കെടുത്തു .ശുചിത്വ സന്ദേശഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്.
Pattuvam Grama Panchayat