യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ഇന്ന് ദുഃഖ വെള്ളി

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ഇന്ന് ദുഃഖ വെള്ളി
Apr 18, 2025 10:28 AM | By Sufaija PP

തിരുവനന്തപുരം : യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. ‘പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപിക്കുന്നു,’ യേശു അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു. മറ്റുള്ളവർക്കായി പീഡകൾ സഹിച്ച് കുരിശിലേറി.

സഹനത്തിന്റെ യാത്രയ്‌ക്കൊടുവിലായി രുന്നു ആ മരണം. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത മല വരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര. ചാട്ടവാറടികൾ, പരിഹാസങ്ങൾ. കുരിശുമരണത്തിലൂടെ യേശു മനുഷ്യരാശിയെ പാപങ്ങളിൽ നിന്ന് രക്ഷിച്ചു. ക്രൈസ്തവർ ഉപവാസത്തിലൂടെ യും പ്രാർത്ഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു. ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാർത്ഥനകളും നടക്കും. യേശുവിന്റ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പ്രധാനമാണ്. സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും തന്നെ വെളിച്ചം പകരുന്നതാണ്.

Holy Friday

Next TV

Related Stories
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി പൊലീസ്

Apr 19, 2025 02:31 PM

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി പൊലീസ്

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം, ഉത്തരങ്ങളിലാകെ സംശയങ്ങൾ; മെഡിക്കൽ പരിശോധന നടത്താനുള്ള സാധ്യത തേടി...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 02:22 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 11:07 AM

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക്...

Read More >>
കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Apr 19, 2025 09:21 AM

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15...

Read More >>
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Apr 18, 2025 07:21 PM

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍...

Read More >>
ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

Apr 18, 2025 07:16 PM

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12...

Read More >>
Top Stories