പാണപ്പുഴ: വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി അനീഷ് പാണപ്പുഴ.പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവത്തിൻ്റെ ഭാഗമായി നടന്ന ഗാനമേളക്ക് ശേഷമാണ് അനീഷിന് സ്വർണ്ണമാല വീണു കിട്ടിയത്.ഇത് ലഭിച്ച അനീഷ് ആഘോഷ കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് ആഘോഷ കമ്മിറ്റി ഈ മാല നഷ്ടപ്പെട്ടത് ഗാനമേള കാണാൻ വന്ന പെരുമ്പടവ് സ്വദേശി അജീഷിനാണെന്ന് കണ്ടെത്തുകയും ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അചാര സ്ഥാനികർ സ്വർണ്ണമാല അജീഷിന് കൈമാറുകയും ചെയ്തു.തുടർന്ന് ക്ഷേത്ര ആഘോഷ കമ്മിറ്റി സത്യസന്ധതയ്ക്ക് മാതൃകയായ അനീഷിനെ ഉപഹാരം നൽകി ആദരിച്ചു.മുൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹിയും, സി പി ഐ എം പാണപ്പുഴ ബ്രാഞ്ച് സെക്രട്ടറിയുമാണ് കെ.വി അനീഷ്
KV Aneesh