കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം
May 14, 2025 09:34 AM | By Sufaija PP

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനില്‍ 15.5 ലക്ഷത്തോളം സ്ത്രീകള്‍ സ്‌ക്രീനിങ് നടത്തി. തുടര്‍പരിശോധനയും ചികിത്സയും ഉറപ്പാക്കി. 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു.

 സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകള്‍ക്കും സ്‌ക്രീനിങ്ങുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രി, ലാബുകള്‍ എന്നിവയും ക്യാമ്പയിനില്‍ സഹകരിക്കും.

ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യം. എപിഎല്ലിന് മിതമായ നിരക്ക് മാത്രമാണ് ഈടാക്കുക. ഭാരം കുറയല്‍, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Cancer screening at family health centers two days a week

Next TV

Related Stories
ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

May 14, 2025 05:51 PM

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കോളറ ബാധ; വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ...

Read More >>
സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

May 14, 2025 05:47 PM

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ...

Read More >>
ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച നടത്തി

May 14, 2025 05:39 PM

ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച നടത്തി

ധർമ്മശാല വെള്ളക്കെട്ട് പ്രശ്നം; കണ്ണൂർ പിഡബ്ലുഡി ഓഫീസിൽ ചർച്ച...

Read More >>
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

May 14, 2025 02:22 PM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 50 വർഷം കഠിന തടവും 1.5 ലക്ഷം രൂപ...

Read More >>
ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര  സംഘടിപ്പിച്ചു

May 14, 2025 02:16 PM

ദുബായ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ബോട്ട് യാത്ര സംഘടിപ്പിച്ചു

ദുബായ് കെഎംസിസി *തളിപ്പറമ്പ മണ്ഡലം*ബോട്ട് യാത്ര ...

Read More >>
മിനി ജോബ് ഫെയർ മെയ് 16ന്

May 14, 2025 12:25 PM

മിനി ജോബ് ഫെയർ മെയ് 16ന്

മിനി ജോബ് ഫെയർ മെയ് 16...

Read More >>
Top Stories

News Roundup