തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍(50)നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്.
23 ന് രാത്രി 8.30 നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ്.ബി.ജെ.പി ചെളന്നൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്.


ഭാര്യ: ബബിത(എച്ച്.ഡി.എഫ്.സി).മകന്‍: നവനീത് ഗോപാല്‍.സഹോദരന്‍: വിനോട് കുമാര്‍.
സംസക്കാരം ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് 12 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.
suicide