കണ്ണൂർ: ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്നു. രജിസ്ട്രേഷൻ, പുരാവസ്‌തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.


സ്വാതന്ത്ര്യദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞത് ഭരണഘടന മൂല്യങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നാണ്.
പരേഡിൽ 18 പ്ലാറ്റൂണുകൾ അണിനിരന്നു. മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ, കണ്ണൂർ സിറ്റി പോലീസ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ് വനിതാ പോലീസ്, എക്സൈസ്, വനംവകുപ്പ്, എൻ.സി.സി., എസ്.പി.സി, സ്കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നിവയാണവകൾ.
ഡി.എസ്.സി, ആർമി പബ്ലിക് സ്കൂൾ, സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് ബർണശ്ശേരി ബാൻഡുകളും പരേഡിൽ അണിനിരന്നു. കണ്ണപുരം പോലീസ് സ്റ്റേഷൻ എസ്.ഐ.മഹേഷ് കടമ്പത്തായിരുന്നു പരേഡ് കാമാൻഡർ. തലശ്ശേരി സ്റ്റേഷൻ എസ്.ഐ ഷാഫത്ത് മുബാറക്ക് സെക്കൻഡ് ഇൻ കാമാൻഡറായി. സേനാവിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് കെ പി നാലാം ബറ്റാലിയൻ മികച്ച പരേഡിനുള്ള ഒന്നാം സ്ഥാനംനേടി. എൻസിസി സീനിയർ വിഭാഗത്തിൽ തോട്ടട ഗവ. പോളിടെക്‌നിക് കോളേജ് ഒന്നാം സ്ഥാനം നേടി. സ്റ്റുഡൻസ് പോലീസ് കേഡറ്റ് വിഭാഗത്തിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ, സ്കൗട്ട് വിഭാഗത്തിൽ കണ്ണൂർ എസ് എൻ ട്രസ്റ്റ് സ്കൂൾ, ഗൈഡ്‌സ് വിഭാഗത്തിൽ പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം നേടി. റെഡ് ക്രോസ് വിഭാഗത്തിൽ കൂടാളി ഹയർസെക്കൻഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.
Independence celebration