താവം മേൽപ്പാലത്തിൽ കുഴിയടക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ഗ്രെസ്സ് പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി

താവം മേൽപ്പാലത്തിൽ കുഴിയടക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ഗ്രെസ്സ് പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി
Jun 19, 2025 11:27 AM | By Sufaija PP

പഴയങ്ങാടി:മഴ പെയ്തതോടെ താവം മേൽപ്പാലത്തിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടുകയും ചെയ്തു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കഴിഞ്ഞ ദിവസം മേൽപ്പാലത്തിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.ശേഷമാണ് കെ എസ് യു - യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഗേറ്റിനു മുന്നിൽ പഴയങ്ങാടി പോലീസ് പ്രവർത്തകരെ തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരിൽ ചിലർ ഗേറ്റ് ചാടിക്കടന്ന് ഓഫീസിലേക്ക് കയറാനുള്ള ശ്രമവും നടത്തി. ഇത് ഏറെനേരം പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനും സംഘർഷാവസ്ഥയ്ക്കും കാരണമായി.

മേൽപ്പാലത്തിലെ കുഴിയടക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് കല്ലേശ്വരി മണ്ഡലം പ്രസിഡണ്ട് രാഹുൽ പുത്തൻപുരയിൽ പറഞ്ഞു

ശേഷം പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസർമാരുമായി ചർച്ച നടത്തി. പ്രശ്നം ഗൗരവമായി കണ്ട് നടപടിയെടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

പുത്തൻ പുരയിൽ രാഹുൽ , ഷോബിത്ത് എഴോം , അഹമദ് യാസീൻ , അക്ഷയ് മാട്ടൂൽ , മുബാസ് സി എച് , സൗരവ് വെങ്ങരതുടങ്ങിയവർ നേതൃത്വം നൽകി




Congress

Next TV

Related Stories
ടോയ് കാറിന്റെ അടിയിൽ ഒളിച്ച് രാജവെമ്പാല :രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്

Jul 1, 2025 11:39 AM

ടോയ് കാറിന്റെ അടിയിൽ ഒളിച്ച് രാജവെമ്പാല :രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്

ടോയ് കാറിന്റെ അടിയിൽ ഒളിച്ച് രാജവെമ്പാല :രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്...

Read More >>
നിര്യാതനായി

Jul 1, 2025 11:34 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 1, 2025 09:54 AM

നിര്യാതനായി

നിര്യാതനായി...

Read More >>
IRPC ക്ക് ധനസഹായം നൽകി

Jul 1, 2025 08:46 AM

IRPC ക്ക് ധനസഹായം നൽകി

IRPC ക്ക് ധനസഹായം...

Read More >>
ദുബായിൽ തൃശൂർ സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Jul 1, 2025 08:38 AM

ദുബായിൽ തൃശൂർ സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ദുബായിൽ തൃശൂർ സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി...

Read More >>
നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക്  വർദ്ധനവ് പ്രാവർത്തികമാക്കും

Jun 30, 2025 07:48 PM

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും

നാളെ മുതൽ റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കും...

Read More >>
News Roundup






Entertainment News





https://thaliparamba.truevisionnews.com/