കേരളത്തിൽ ദിനംപ്രതി വെളിച്ചെണ്ണ വില കുതിക്കുകയാണ്. ലിറ്ററിന് 450 രൂപ എന്ന സര്‍വകാല റെക്കോഡും പിന്നിട്ടു. ദിനംപ്രതി റെക്കോഡ് വില വര്‍ധനവാണ് ഉണ്ടാകുന്നത്. ആറ് മാസം മുമ്പ് വരെ ലിറ്ററിന് 200 രൂപയ്‌ക്ക് താഴെയായിരുന്നു വില. മാര്‍ച്ച് മുതലാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി വില വര്‍ധനവ് ഉണ്ടായത്. വെളിച്ചെണ്ണ വില കൂടുന്നത് മലയാളികളുടെ അടുക്കള ബജറ്റുകളെയും ഹോട്ടലുടമകളെയും ബേക്കറി ഉടമകളെയും ഉള്‍പ്പെടെ സാരമായി ബാധിച്ചു.


വെള്ളിച്ചെണ്ണ വില കൂടാനുള്ള കാരണങ്ങള്‍ ഇവ
കൊപ്രയുടെ ക്ഷാമം:ആഗോളതലത്തിൽ ഉണ്ടാകുന്ന കൊപ്രയുടെ ക്ഷാമമാണ് വില വര്‍ധനവിന് പ്രധാന കാരണം. പരമ്പരാഗതമായി കേരളത്തിലേക്ക് വെളിച്ചെണ്ണയും കൊപ്രയും എത്തിയിരുന്നത് തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഇന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊപ്ര ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വില ഉയരുന്നതിനും വിതരണം കുറയുന്നതിനും കാരണമാകുന്നുണ്ട്.
ഏറെക്കാലമായി കേരളം തമിഴ്‌നാടിനെയാണ് വെളിച്ചെണ്ണക്കായി ആശ്രയിക്കുന്നത്. കൊപ്രയായോ വെളിച്ചെണ്ണയായോ വലിയ തോതിൽ ഇറക്കുമതി നടത്തിയിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ കൊപ്രയുടെ ലഭ്യതയും കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ പല കൊപ്ര മില്ലുകലും അടച്ചുപൂട്ടേണ്ടി വന്നു. ഇത് കേരളത്തിലേക്കുള്ള ഇറക്കുമതിയെ ബാധിക്കുകയും ചെയ്‌തു. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കേരളത്തിൽ എത്തുന്നുണ്ട് എന്നതും മറ്റൊരു വസ്‌തുതയാണ്.
Coconut Oil