നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ
Jul 14, 2025 08:12 AM | By Sufaija PP

ദില്ലി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ. കോടതിയെ കേന്ദ്രം ഇക്കാര്യം അറിയിക്കും. വിശദാംശം മുദ്രവച്ച കവറിൽ നല്കിയേക്കും.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം.

Nimishapriya

Next TV

Related Stories
ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Jul 14, 2025 04:40 PM

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര...

Read More >>
നിര്യാതനായി

Jul 14, 2025 04:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Jul 14, 2025 04:33 PM

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

Jul 14, 2025 03:45 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി...

Read More >>
 തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് :  വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

Jul 14, 2025 02:28 PM

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് : വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് : വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി...

Read More >>
കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്

Jul 14, 2025 01:42 PM

കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്

കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ...

Read More >>
Top Stories

News Roundup

//Truevisionall