പരിയാരം: ആയുർവേദ മേഖലയിൽ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമടക്കമുള്ള വലിയ സംരംഭങ്ങളും മികച്ച പൊതുജനാരോഗ്യ പദ്ധതികളും നടപ്പാക്കി വമ്പിച്ച മുന്നേറ്റമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യമേഖലയിൽ ആയുർവേദത്തിൻ്റെ ദിനങ്ങളാണ് ഇനി വരാൻ പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.


പരിയാരം ഗവൺമെന്റ് ആയുർവേദ കോളേജിൽ ലേഡീസ് ഹോസ്റ്റലിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കല്യാശ്ശേരി എം.എൽ.എ.ശ്രീ.എം.വി ജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ആർ.ഇന്ദുകല സ്വാഗതം നേർന്നു. മുൻ എംഎൽഎ ശ്രീ.ടി.വി. രാജേഷ്, ശ്രീ.ഷാജി തയ്യിൽ, ആയുർവേദ വിദ്യാഭ്യാസ ഡയരക്ടർ ഡോ.ടി.ഡി.ശ്രീകുമാർ, ശ്രീ.സി.എം.കൃഷ്ണൻ, ശ്രീ.തമ്പാൻ മാസ്റ്റർ, ശ്രീ. പത്മനാഭൻ.കെ, ശ്രീ.പി.പി.ദാമോദരൻ, ശ്രീ.കെ.പി.ജനാർദ്ദനൻ, ശ്രീ.കെ.വി.ബാബു, ശ്രീ.ടി.രാജൻ, ശ്രീ.സന്തോഷ്, ഡോ.അജിത്കുമാർ.കെ.സി, ശ്രീ.കെ.ഗോപാലൻ, ശ്രീ.ജോസ് പള്ളിപ്പറമ്പിൽ, ഡോ.വി.കെ.വി.ബാലകൃഷ്ണൻ, ഡോ.ജയേഷ്, ശ്രീ.സുലൈമാൻ, ശ്രീമതി. ജീന.യു, ഡോ.ജനിൻജിത്ത്, ഡോ.ജയകൃഷ്ണൻ, ശ്രീ.ഉണ്ണികൃഷ്ണൻ.കെ, ശ്രീമതി. സ്മിത. സി.ടി, കുമാരി അമൃത എസ് രാജ്,
ഡോ.ഗോവിന്ദ് രാഗ്, ഡോ.ലക്ഷ്മി എസ്.എ, ഡോ.ശ്രീലേഖ എം.പി. എന്നിവർ സംസാരിച്ചു.
Veena George