പ്രമുഖ തെയ്യം കലാകാരനുംസാംസ്കാരിക പ്രവര്‍ത്തകനുമായ എരമം കുറ്റുര്‍ പഞ്ചായത്തിലെ മാതമംലം സ്വദേശിപത്മനാഭന്‍ കുണ്ടോറാന്‍( പപ്പന്‍ മാതമംഗലം ) ഇരു വൃക്കകളും തകരാറിലായി മംഗലാപുരം കെഎംസി ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുകയാണ്.
പത്മനാഭന്‍ കുണ്ടോറന് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക എന്നതാണ് ഏക പോംവഴി.


ഏകദേശം മൂപ്പത് ലക്ഷത്തോളം ചിലവ് വേണ്ടിവരുന്ന വൃക്ക മാറ്റിവെക്കലും തുടര്‍ ചികിത്സയും , നിര്‍ധനരായ ഈ കുടുംബത്തിന് താങ്ങാന്‍ സാധിക്കാത്തതാണ്.
ഈ സാഹചര്യത്തില്‍ ഉദാരമതികളുടെ അകമഴിഞ്ഞ സഹായം കൊണ്ട് മാത്രമേ പത്മനാഭനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുളളു.
ആയതിലേക്ക് ഏവരുടെയും സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും നേതൃത്വത്തില്‍ ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്.
എരമം കുറ്റുര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍.രാമചന്ദ്രന്‍ രക്ഷാധികാരിയായി , ടി പി. മഹ്മൂദ് ഹാജി ചെയര്‍മാനും , ഹരിത രമേശന്‍ കണ്‍വീനറും , സന്ദീപ് പാണപ്പുഴ ട്രഷറായും പ്രവര്‍ത്തിച്ചു വരുന്ന ചികിത്സ സഹായ കമ്മിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാതമംഗലം ബ്രാഞ്ചില്‍ അക്കൗണ്ടെടുത്ത് സഹായം തേടുകയാണ്.
Pathmanabhan