സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ അജ്മൽ റോഷൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ എംഎസ്എഫ് ന് പങ്കില്ലെന്ന് ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കൾ അവകാശപ്പെട്ടു. കോളേജിലെ രണ്ടാം വർഷ, മൂന്നാം വർഷ ബാച്ചുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണ് അടിപിടിയിലേക്ക് നയിച്ചതെന്നും ഇതേറ്റെടുത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കെഎസ് ശ്രമിക്കുകയാണെന്നും എംഎസ്എഫ് ആരോപിച്ചു.


സംഭവം രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് വ്യക്തമാക്കുന്ന ഓഡിയോ അജ്മൽ റോഷൻ തന്നെ പുറത്തുവിട്ടിട്ടും കെഎസ്യു നുണപ്രചരണം തുടരുകയാണെന്ന് എംഎസ്എഫ് പ്രസിഡന്റ് മുഹമ്മദ് ജാബിറും ജനറൽ സെക്രട്ടറി മുഹമ്മദ് നൈഫും അഭിപ്രായപ്പെട്ടു
Msf