ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസീറലി ഇ.വൈ. യും പാർട്ടിയും നടത്തിയ റെയ്ഡിൽ പയ്യന്നൂർ സ്വദേശി അറസ്റ്റിലായി. ചെറുതാഴം സ്വദേശിയായ അഫിദ് കെ.പി. എന്നയാളിൽ നിന്ന് 1.500 കിലോഗ്രാം ഉണക്ക കഞ്ചാവും ഹോണ്ട ആക്റ്റീവ സ്കൂട്ടറും പിടിച്ചെടുത്തു.


പയ്യന്നൂർ, പിലത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചിരുന്ന പ്രധാന ഇടനിലക്കാരനാണ് പിടിയിലായത്. എക്സൈസ് സംഘം മാസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവജ്ഞൻ.എം.പി പ്രിവൻ്റിവ് ഓഫിസർ ഗ്രേഡ് പങ്കജാഷൻ. സി, ശ്രീകുമാർ. വി.പി,രജിരാഗ്. (എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം) പി.പിസിവിൽ എക്സൈസ് ഓഫിസർ രമിത്ത് . കെ . അമൽ കെ എന്നിവർ ഉണ്ടായിരുന്നു
Create news
1.500 kilograms of dried cannabis and a Honda Activa scooter seized