മുംബൈ :- അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തുറക്കും മുൻപ് വളരെയേറെ ശ്രദ്ധിക്കണം. ഒരു വിവാഹ ക്ഷണക്കത്ത് തുറന്ന സർക്കാർ ജീവനക്കാരന് നഷ്‌ടമായത് 1,90,000 രൂപയാണ്. ഒരു അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം വന്നത്.


"വിവാഹത്തിന് തീർച്ചയായും വരണം. 30-08-2025. സ്നേഹമാണ് സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോൽ"-എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിന് താഴെയായി പിഡിഎഫ് ഫയലെന്ന് തോന്നിപ്പിക്കുന്ന ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു. ഈ ഫയൽ ഓപ്പൺ ചെയ്‌തതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലക്കാരനായ സർക്കാർ ജീവനക്കാരന് 1,90,000 രൂപ നഷ്ടമായത്.
Scam Alert