സോഷ്യല്‍ മീഡിയ വഴി ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും: തളിപ്പറമ്പ് സ്വദേശി മുബഷിർ അറസ്റ്റിൽ

സോഷ്യല്‍ മീഡിയ വഴി ഭീഷണിയും അപകീര്‍ത്തിപ്പെടുത്തലും: തളിപ്പറമ്പ് സ്വദേശി മുബഷിർ അറസ്റ്റിൽ
Oct 25, 2025 03:34 PM | By Sufaija PP

കണ്ണൂര്‍: പ്രമുഖ നിയമ സ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിക്കെതിരെയും, യു.എ.ഇയിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമുള്ള യാബ് ലീഗല്‍ സര്‍വീസിനെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്തു ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശിയായ മുബഷിര്‍ മുഹമ്മദ് കുഞ്ഞിയെ (ഫാത്തിമ മന്‍സില്‍) കണ്ണൂര്‍ ടൗണ്‍ പോലീസ് സംഘം എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്തു.

സലാം പാപ്പിനിശ്ശേരി നല്‍കിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നിരന്തരം മുബഷിറിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പ്രതി സഹകരിക്കാതിരിക്കുകയും പോലീസ് സ്റ്റേഷനില്‍ ഹാജരാകാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ്, കണ്ണൂരില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എറണാകുളത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

പരാതിയില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച്, 2025 ഓഗസ്റ്റ് 31-ന് പരാതിക്കാരന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് വാട്ട്‌സ്ആപ്പ് വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ച ഇയാള്‍, തൊട്ടടുത്ത ദിവസം ഒരു യൂട്യൂബ് ചാനലില്‍ വന്ന വീഡിയോക്ക് താഴെ സലാം പാപ്പിനിശ്ശേരിയെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ FIR 1129/2025 പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Arrest

Next TV

Related Stories
ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Apr 27, 2026 08:57 PM

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു* *പാണക്കാട് സാദിഖലി ശിഹാബ്...

Read More >>
മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

Apr 27, 2026 08:26 PM

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന്...

Read More >>
ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

Apr 27, 2026 08:21 PM

ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

ചെങ്കൽ വില വർദ്ധന 3.50 രൂപയായി...

Read More >>
നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

Apr 27, 2026 07:32 PM

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ...

Read More >>
അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

Apr 27, 2026 06:55 PM

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

Apr 27, 2026 04:01 PM

'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

*'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച...

Read More >>
Top Stories

News Roundup