നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി
Apr 27, 2026 07:32 PM | By Sufaija PP

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ മൂന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കേസിലെ രണ്ടാം പ്രതി ഡോക്ടർ കെ.ടി സംഗീത നമ്പ്യാര്‍ പ്രത്യേകഅന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എസിപി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയുടെ മൊഴിയെടുത്തു. ഇതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തിയ സംഗീത നമ്പ്യാരെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം കോടതി സംഗീതയ്ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് പ്രതി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.

ഡോക്ടർസംഗീത നമ്പ്യാര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യവിധിയില്‍ പറഞ്ഞിരുന്നത്. നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളുകയും ചെയ്തിരുന്നു. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍, 2026 ഏപ്രില്‍ 10-നാണ് ആത്മഹത്യ ചെയ്തത്.

ജാതിയുടെയും നിറത്തിന്റെയും പേരില്‍ എച്ച് ഒഡിയായ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. സംഭവത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേരെ നോയിഡയിൽ നിന്നും പൊലിസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ആത്മഹത്യ പ്രേരണാ കേസിൽ ഒന്നാം പ്രതിയാക്കപ്പെട്ട വകുപ്പുതലവൻ ഡോക്ടർ എം കെ റാം ഇതിന് ശേഷം ഒളിവിലാണ്. ഇയാൾക്കായി ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിട്ടില്ല.

Nitin raj's death

Next TV

Related Stories
ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Apr 27, 2026 08:57 PM

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു* *പാണക്കാട് സാദിഖലി ശിഹാബ്...

Read More >>
മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

Apr 27, 2026 08:26 PM

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന്...

Read More >>
ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

Apr 27, 2026 08:21 PM

ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

ചെങ്കൽ വില വർദ്ധന 3.50 രൂപയായി...

Read More >>
അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

Apr 27, 2026 06:55 PM

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

Apr 27, 2026 04:01 PM

'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

*'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച...

Read More >>
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

Apr 27, 2026 03:05 PM

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം...

Read More >>
Top Stories










News Roundup