കണ്ണൂർ :പള്ളിക്കുന്നിൽ കാ റിൽനിന്നിറങ്ങിയ വ്യവസായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാ ജി കുന്നത്ത് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളി ക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.
കാറിൽനിന്ന് ഇറങ്ങി റോഡി ലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.നാടുകാർ കണ്ണൂർജില്ലാ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. മൃത ദേഹം ജില്ലാ ആശുപത്രി മോർച്ച റിയിൽ. മലബാർ മെറ്റീരിയൽ സ് ഉടമയാണ് ഷാജികുന്നത്ത്. സംഭവത്തിൽ ഷാജിയുടെ സഹോദരൻ ശ്രീശൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
accident































