‘അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാര്‍; വിജയലഹരിയില്‍ പരിസര ബോധം മറന്നു’; ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്

‘അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാര്‍; വിജയലഹരിയില്‍ പരിസര ബോധം മറന്നു’; ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്
May 21, 2026 11:33 AM | By Sufaija PP

കെപിസിസി ആസ്ഥാനത്തെ ആലിംഗന വിവാദത്തില്‍ ഖേദപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിജയലഹരിയില്‍ പരിസര ബോധം മറന്നാണ് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഇതില്‍ അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും പെരുമാറ്റത്തില്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും ചെറിയാന്‍ ഫിലിപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സന്യാസ സദ്യശമായ ജീവിതം നയിക്കുന്ന തന്നെ സമൂഹ മാധ്യമങ്ങള്‍ സ്ത്രീലമ്പടനാക്കിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

തിരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതില്‍ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണം – കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.

പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി അന്നുതന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു -്അദ്ദേഹം വ്യക്തമാക്കി.

cheriyan philip

Next TV

Related Stories
അബ്ദുള്‍ റഹീമിന്റെ മോചനം വൈകും, നടപടിക്രമങ്ങൾ പൂർത്തിയായില്ല

May 21, 2026 09:52 PM

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും, നടപടിക്രമങ്ങൾ പൂർത്തിയായില്ല

അബ്ദുള്‍ റഹീമിന്റെ മോചനം വൈകും, നടപടിക്രമങ്ങൾ...

Read More >>
മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുന്നതിനിടെ യുവാവ്  പിടിയിലായി

May 21, 2026 06:56 PM

മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയിലായി

മാരക മയക്കുമരുന്നായ എംഡി എം എ ഉപയോഗിക്കുന്നതിനിടെ യുവാവ് ...

Read More >>
ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 54 ലക്ഷം,നാലുപേര്‍ക്കെതിരെ കേസ്.

May 21, 2026 06:53 PM

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 54 ലക്ഷം,നാലുപേര്‍ക്കെതിരെ കേസ്.

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്: യുവാവിന് നഷ്ടമായത് 54...

Read More >>
സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

May 21, 2026 06:44 PM

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍...

Read More >>
ടി കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞ കാണാൻ മലപ്പട്ടത്ത് നിന്നുപോയ കോൺഗ്രസ് പ്രവർത്തകരുടെ ബസ്സിന് നേരെ കല്ലേറ്: ഒരാൾക്ക് പരിക്ക്

May 21, 2026 06:37 PM

ടി കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞ കാണാൻ മലപ്പട്ടത്ത് നിന്നുപോയ കോൺഗ്രസ് പ്രവർത്തകരുടെ ബസ്സിന് നേരെ കല്ലേറ്: ഒരാൾക്ക് പരിക്ക്

ടി കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞ കാണാൻ മലപ്പട്ടത്ത് നിന്നുപോയ കോൺഗ്രസ് പ്രവർത്തകരുടെ ബസ്സിന് നേരെ കല്ലേറ്: ഒരാൾക്ക്...

Read More >>
ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങൾ തകർത്തു

May 21, 2026 05:32 PM

ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങൾ തകർത്തു

ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങൾ...

Read More >>
Top Stories

News Roundup