തുമ്പോട്ട സ്പോർട്സ് ക്ലബ്ബ്, കടന്നപ്പള്ളിയുടെ 25-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന പി കെ ഡി സ്മാരക അഖില കേരള നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.
കെ പി ധീരജ് അദ്ധ്യക്ഷത വഹിച്ചു.പി ടി മനോജ്, കെ പി ജയചന്ദ്രൻ, പി പി സുനിൽ കെ ബിജു എന്നിവർ പ്രസംഗിച്ചു. കെ രാജേഷ് സ്വാഗതവും കെ വിപിൻ രാജ് നന്ദിയും പറഞ്ഞു. തുടർന്ന് ഭദ്രായനം നാടകം അരങ്ങേറി.
Tumbota Drama Festival