തളിപ്പറമ്പ്:ഒരേ സമയം ഭൂമിയിലേക്ക് പിറന്നു വീണ ഇരട്ട സഹോദരിമാർ ശദയും ശസയും പഠനത്തിലും ഒറ്റക്കെട്ടായി. കളി ചിരിയിൽ മാത്രമല്ല ഒറ്റ മനസോടെ പഠനത്തിലും മുന്നേറിയപ്പോൾ അത് നാടിന്റെ അഭിമാനവുമായി.സമസ്ത ഏഴാം തരം പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയാണ് ഇരുവരും കുടുംബത്തിനും നാടിനും അഭിമാനമായത്.

തോട്ടിക്കൽ ജമാഅത്ത് കമ്മിറ്റി മെമ്പർ ഷഫീഖിന്റെയും ഷമീമയുടെയും മക്കളാണ് ഇരുവരും. നൂറുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികളാണ്. കുപ്പം എം. എം. യു. പി സ്കൂൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ഇവർ സ്കൂളിലും ഏറെ മുന്നിട്ട് നിൽക്കുന്നു. മുസ്ലിം ലീഗ് കാരണവർ പി. എം. സി ഉമർ ഹാജിയുടെ പേര മക്കളാണ്.ഇരുവരെയും അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് അഭിനന്ദിച്ചു.
shada and shaza