തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ മെയ്-17 ന് ആരംഭിക്കും. ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തുകയാണ്.

സ്വര്‍ഗ്ഗത്തില്‍ വാഴുന്ന പുണ്യാത്മാക്കളെ ദര്‍ശിക്കുവാനും വണങ്ങുവാനും അതിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാനും സാധിക്കുന്ന പുണ്യ അവസരം തളിപ്പറമ്പ് സെന്റ് മോരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ഈശോയുടെ ശിരസ്സില്‍ അണിയിച്ച മുള്‍ക്കിരീടത്തിന്റെ അംശം, പരിശുദ്ധ മാതാവിന്റെ ശിരോവസ്ത്രഭാഗം, വിശുദ്ധ യൗസേപ്പിതാവിന്റെ വസ്ത്രഭാഗം, 12 ശ്ലീഹന്മാരുടേയും, വിശുദ്ധ എസ്തപ്പാനോസ്, പൗരസ്ത്യ പിതാക്കന്മാര്‍ എന്നിവരുടെ പുണ്യഭാഗങ്ങള്‍, ഭാരതത്തില്‍ നിന്നുള്ള വിശുദ്ധ അല്‍ഫോന്‍സ, ചാവറയച്ചന്‍, മറിയം ത്രേസ്യ തുടങ്ങിയ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ എല്ലാം ഒന്നിച്ച് കാണുവാനും വണങ്ങുവാനുമുള്ള അവസരമാണിത്.
St. Maris Forona Church