ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു
May 9, 2025 08:18 PM | By Sufaija PP

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ നടക്കുന്ന മേളകളിലെ കലാപരിപാടികള്‍ ഒഴിവാക്കും. കണ്ണൂരില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ വച്ചാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

നിലവില്‍ മേളകള്‍ ആരംഭിച്ച ജില്ലകളില്‍ എക്‌സിബിഷന്‍ മാത്രം നടക്കും. സാംസ്‌കാരിക – കലാപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കും. ഇനി അവശേഷിക്കുന്ന ജില്ലകളിലെ ആഘോഷ പരിപാടികളാണ് മാറ്റിവച്ചിട്ടുള്ളത്.

അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ജില്ലാ റാലികളും മാറ്റിവച്ചു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായുള്ള റാലികളാണ് മാറ്റിവച്ചത്. മാറ്റിവെച്ച റാലികള്‍ എപ്പോള്‍ നടത്തണമെന്നത് പിന്നീട് തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഭീകരവാദത്തിന് എതിരായ നിലപാടുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് കടന്നാക്രമണം അപലപനീയം. ഭീകരവാദത്തെ ഒറ്റപ്പെടുത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം. രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്ന കാലമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം – ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

India-Pakistan conflict

Next TV

Related Stories
കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

May 9, 2025 10:16 PM

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ്...

Read More >>
എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ നഷ്ടം

May 9, 2025 10:12 PM

എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ നഷ്ടം

എം.സി.എഫ് മാലിന്യ സംഭരണകേന്ദ്രം കത്തിയ സംഭവം : ഏഴു ലക്ഷത്തിൻ്റെ...

Read More >>
ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു

May 9, 2025 08:10 PM

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു

ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം...

Read More >>
നവ വധുവിന്റെ 30 പവൻ കവർന്ന സംഭവം: വരന്റെ ബന്ധുവായ സ്ത്രീ പിടിയിൽ

May 9, 2025 05:36 PM

നവ വധുവിന്റെ 30 പവൻ കവർന്ന സംഭവം: വരന്റെ ബന്ധുവായ സ്ത്രീ പിടിയിൽ

നവ വധുവിന്റെ 30 പവൻ കവർന്ന സംഭവം: വരന്റെ ബന്ധുവായ സ്ത്രീ...

Read More >>
എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

May 9, 2025 05:29 PM

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ...

Read More >>
നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

May 9, 2025 05:25 PM

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന് വീരമൃത്യു

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പ്; ജവാന്...

Read More >>
Top Stories

Entertainment News