തളിപ്പറമ്പ്: മൂന്ന് കുലുക്കിക്കുത്തുകാര്‍ പോലീസ് പിടിയില്‍. ചപ്പാരപ്പടവ് മംഗര കുഞ്ഞിമംഗലത്തെ കെ.പ്രജിത്ത്(43), കാഞ്ഞിരങ്ങാട്ടെ പുതിയ വീട്ടില്‍ പി.വി.ഷിജു(42), കാഞ്ഞിരങ്ങാടി കപ്പലക്കണ്ടി വീട്ടില്‍ കെ.കെ. അജീഷ്(36) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ രാത്രി 9.55 ന് കാര്‍ക്കീല്‍ മോലോത്തുംചാല് ശിവപാര്‍വതി ക്ഷേത്രത്തിന് സമീപത്തെ റോഡരികിലെ ഒഴിഞ്ഞ സ്ഥലത്ത് കുലുക്കിക്കുത്ത് നടത്തവെയാണ് ഇവര്‍ പിടിയിലായത്.
2110 രൂപയും പോലീസ് പിടിച്ചെടുത്തു. ഗ്രേഡ് എസ്.ഐ. ജയ്മോന് ജോര്‍ജ്, എ.എസ്.ഐ ഷിജോ അഗസ്റ്റിന്, സി. പി.ഒ. അരുണ്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Three arrested