തളിപ്പറമ്പ്: സര്‍സയ്യിദിന്റെ ഭൂമി തട്ടിയെടുക്കാനുള്ള സി.ഡി.എം.ഇ.എയുടെ ഗൂഢശ്രമത്തെ തിരിച്ചറിയുക, വഖഫ് സംരക്ഷണത്തിലെ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും തളിപ്പറമ്പില്‍ നടന്നു.

മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.വഖഫ് സ്വത്ത് സംരക്ഷണ സമിതി പ്രസിഡന്റ് സി.അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടെറി കാസിം ഇരിക്കുര്‍, കരുണ ചാരിറ്റബിള്‍ സൊസൈറ്റി ഏരിയ സിക്രട്ടറി പി.സി.റഷീദ്, ന്യൂനപക്ഷ സാംസ്‌കാരിക കൂട്ടായ്മ ജില്ലാ നേതാക്കളായ ഒ.വി.ജാഫര്‍, കാതാണ്ടി റസാഖ് എന്നിവര്‍ പ്രസംഗിച്ചു.വഖഫ് സ്വത്ത് സംരക്ഷണ സമിതി സിക്രട്ടറി കെ.പി.എം റിയാസുദ്ദീന്‍ സ്വാഗതവും ചപ്പന്‍ മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.
protest demonstration and public meeting