തളിപ്പറമ്പ്: ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശ്രീ പുതിയടത്ത് കാവ്, ചിറവക്ക്, തളിപ്പറമ്പ കളിയാട്ട മഹോത്സവം 2025 ന് നാളെ വൈകിട്ട് തിരിശീല ഉയരുകയായി. ഭക്തിനിർഭരമായ ചടങ്ങകളും വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാടും ഉണ്ടായിരിക്കുന്നതാണ്.

കെട്ടിയാടുന്ന തെയ്യക്കേലങ്ങൾ
1. ശ്രീ പുതിയടത്ത് ഭഗവതി
2. ശ്രീ മഞ്ചുനാഥൻ ദൈവം
3. ശ്രീ കുന്ദമംഗലത്ത് കരിയാത്തൻ ദൈവം
4. ശ്രീ വിഷ്ണുമൂർത്തി
5. ശ്രീ പൊട്ടൻ ദൈവം
2025 ഏപ്രിൽ 22 ന് വൈകിട്ട് വിഷ്ണുമൂർത്തിയുടെ ഉച്ചത്തോറ്റത്തോടെ കളിയാട്ട മഹോത്സവത്തിന് ആരംഭം കുറിക്കുകയായി. 24 ന് രാവിലെ 7 മണിയോടെ ശ്രീ പുതിയടത്ത് ഭഗവതിയമ്മയുടെ തിരുമുടി ഉയരും. 25 നും വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. 25 ന് വൈകിട്ട് 5 മണിക്ക് ആറാടിക്കൽ ചടങ്ങോടു കൂടി കളിയാട്ട മഹോത്സവത്തിന് സമാപനം കുറിക്കും. ഏപ്രിൽ 27, 28, 29 തീയതികളിൽ ശ്രീ പൊട്ടൻ ദൈവത്തിൻ്റെ പുറപ്പാടും ഉണ്ടായിരിക്കുന്നതാണ്. കളിയാട്ട ദിനങ്ങളിൽ ഭക്തർക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
24 ന് രാത്രി 9:30 ന് ആകാശ വിസ്മയം തീർക്കാൻ അതിഗംഭീര ചൈനീസ് വെടിക്കെട്ടും ഉണ്ടായിരിക്കുന്നതാണ്.
Taliparamba Kaliyatta festival at Sree Puthiyadath Kavu