തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9000 കടന്നു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് ഇന്ന് ഗ്രാമിന് 9015 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ട്രംപിന്റെ താരിഫ് യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പ സാധ്യതയും ഉള്‍പ്പെടെയാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.
Gold prices