കെ.വി സുമേഷ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചിറക്കൽ കാഞ്ഞിരത്തറ വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു.

നേരത്തെ പ്രദേശവാസികൾ കെ.വി സുമേഷ് എം.എൽ.എ യോട് ആവശ്യപ്പെട്ട ഒന്നായിരുന്നു വായനശാലയുടെ സമീപത്ത് തന്നെ ഒരു മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നത്.
പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രുതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി സതീശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ, വാർഡ് മെമ്പർമാർ ഗൗരി.കെ.വി എന്നിവർ സംസാരിച്ചു.
The minimast light was switched on