വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി

വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി
Jul 4, 2025 09:51 AM | By Sufaija PP

കൊട്ടിയൂർ: പെരുമാൾക്ക് 'കളഭാട്ടം' കഴിഞ്ഞു. ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് പരിസമാപ്തിയായി. അതിരാവിലെ തന്നെ തൃക്കലശാട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മണിത്തറയിലെ ആദ്യ ചടങ്ങ് നെയ്യാട്ടമായിരുന്നു. ഉഷകാമ്പ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നെയ്യാട്ടം നടന്നത്. തുടർന്ന് വാകച്ചാർത്തും നിവേദ്യവും കഴിഞ്ഞതോടെ കലശമണ്ഡപത്തിൽ പൂജിച്ച പരികലശങ്ങൾ തന്ത്രിയുടെ നേതൃത്വത്തിൽ സ്വയംഭൂവിൽ അഭിഷേകം ചെയിതു. പരികലശ്ശാട്ടം കഴിഞ്ഞതോടെ മച്ചൻ്റെ നേതൃത്വത്തിൽ മണിത്തറയിലെ വിളക്കുകൾ ഇറക്കിവച്ചു. ദീപങ്ങൾ അണയ്ക്കുന്നതിന് മുൻപ് ഇവയിലെ അഗ്നി തേങ്ങ മുറികളിലേക്ക് പകർന്നിരുന്നു. തുടർന്ന് ശ്രീകോവിൽ പൊളിച്ചുമാറ്റി. ജന്മസമുദായത്തിന്റെ അനുമതി വാങ്ങി ഹരിഗോവിന്ദാ വിളികളോടെ സ്ഥാനികർ ശ്രീകോവിൽ തൂണോടെ പിഴുതെടുത്ത് തിരുവഞ്ചിറയിൽ തള്ളി.

തുടർന്ന് കലശമണ്ഡപത്തിൽ നിന്നും ബ്രഹ്മകലശങ്ങൾ അഥവാ കളഭകുംഭങ്ങൾ മണിത്തറയിലേക്ക് എഴുന്നള്ളിച്ചു. രണ്ട് തന്ത്രിമാരുടെയും നേതൃത്വത്തിലാണ് ബ്രഹ്മകലശങ്ങൾ സ്വയംഭൂവിൽ അഭിഷേകം ചെയ്തത്. കളഭാട്ടത്തിന് ശേഷം മണിത്തറയിൽ കയറാൻ അധികാരമുള്ള മുഴുവൻ ബ്രാഹ്മണരും ചേർന്നുള്ള പൂർണ്ണ പുഷ്പാഞ്ജലി നടന്നു.

പൂർണ്ണപുഷ്പാഞ്ജലിയോടെ ഈ വർഷത്തെ വൈശാഖമഹോത്സവത്തിന് സമാപനമായി.

Kottiyoor maholsavam

Next TV

Related Stories
പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു

Jul 10, 2025 07:30 AM

പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു

പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു...

Read More >>
വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

Jul 10, 2025 07:24 AM

വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു....

Read More >>
സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് :തൊട്ടുപിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ

Jul 9, 2025 09:36 PM

സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് :തൊട്ടുപിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ

സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് :തൊട്ടുപിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ...

Read More >>
പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ

Jul 9, 2025 07:13 PM

പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ

പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ...

Read More >>
പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച  മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

Jul 9, 2025 07:09 PM

പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കത്തിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ്...

Read More >>
സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

Jul 9, 2025 06:03 PM

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ...

Read More >>
Top Stories

News Roundup

//Truevisionall