തളിപ്പറമ്പ്: പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാൻ ടെറസിൽ കയറിയ മധ്യവയസ്ക്കൻ കാൽവഴുതി അബദ്ധത്തിൽ താഴെ വീണ് മരിച്ചു.


മുള്ളൂലിലെ ചിറമ്മൽ വീടിൽ സി.രാജീവനാണ്(50)മരിച്ചത്.
സി.പി.എം മുള്ളൂൽ സൗത്ത്ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളിയുമാണ്.
ഇന്ന് രാവിലെ 10 നും വൈകുന്നേരം മൂന്നിനും ഇടയിലാണ് സംഭവം.
ടെറസിൽ നിന്ന് വീഴുന്നതിനിടെ താഴ നിർമ്മിച്ച കക്കൂസ് ടാങ്കിന്റെ കുഴിയിൽ വീണായിരുന്നു ദാരുണാന്ത്യം.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫിസർ എൻ.കുര്യാക്കോസ്, അസി.സ്റ്റേഷൻ ഓഫീസർ എം.പി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് മൃതദേഹം പുറത്തെടുത്തത്.
പരേതനായ ഈച്ച രാമൻ-ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: രജനി(തീയന്നൂർ).സഹോദരങ്ങൾ:രാജേഷ്(കാർപെന്റർ),വിജേഷ്(ഒമാൻ),ജിഷ(കുറ്റിക്കോൽ).ശവസംസ്ക്കാരം നാളെ(വ്യാഴം)ഉച്ചക്ക് 12 ന് സമുദായ ശ്മശാനത്തിൽ
Death information