ഉദയഗിരി പഞ്ചായത്തിലെ മഞ്ഞപുൽ മുതൽ നമ്പ്യാർമല വരെ പണി തീർന്ന സൗരോർജ്ജ വേലിയിൽ പടർന്നു പിടിച്ച വള്ളികളും മറ്റും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ വെട്ടി തെളിച്ചു.വേലി പരിപാലനവുമായി ബന്ധപ്പെട്ട് ഇന്നലെ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന സർവ്വ കക്ഷി യോഗത്തിലെ തീരുമാന പ്രകാരം ആയിരുന്നു കാട് വെട്ടി തെളിച്ചത്.കേബിളുകൾ നശിപ്പിച്ച് വേലി യുടെ പ്രവർത്തനം ഇല്ലാതക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ യോഗത്തിൽ ആവശ്യം ഉയർന്നു..പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രശേഖരൻ,വാർഡ് മെമ്പർമാർ,തളിപറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Solar