തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും തൃശൂരും KSRTC ബസുകൾ തടഞ്ഞു

തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലത്തും തൃശൂരും KSRTC ബസുകൾ തടഞ്ഞു
Jul 9, 2025 08:13 AM | By Sufaija PP

ദില്ലി : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.


കെഎസ്ആർടിസി അടക്കം സർവീസ് നടത്താത്തതോടെയാണ് റെയിൽവേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാർ വലഞ്ഞത്. പല ബസ് സ്റ്റാന്റുകളിലും യാത്രക്കാർ കാത്തുകിടക്കുകയാണ്. കൊച്ചിയിൽ എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന് ജീവനക്കാർ പറഞ്ഞു.


തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.


മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നവർ കുടുങ്ങി


കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നവർ റെയിൽവേ സ്റ്റേഷനിൽ വാഹനം ഇല്ലാതെ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യ സേവന മേഖലയായിട്ടും ഇവർക്ക് മെഡിക്കൽ കോളേജിൽ എത്താനായിട്ടില്ല. മെഡിക്കൽ കോളേജിൽ നിന്ന് തന്നെ വാഹനം എത്തിക്കാനാണ് ശ്രമം.


ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. രാവിലെ നെടുമ്പാശ്ശേരി യിലേക്കുള്ള രണ്ട് ലോ ഫ്ലോർ ബസുകൾ സർവീസുകൾ നടത്തി. ഏതാനും ഡ്രൈവർമാരും കണ്ടക്ടർമാരും എത്തുന്നുണ്ട്. ചമ്പക്കുളം വള്ളംകളി നടക്കുന്നതിനാൽ ഈ റൂട്ടിൽ സർവീസ് നടത്തിയേക്കും. പൊലീസ് നിർദേശമനുസരിച്ച് മാത്രം തീരുമാനം ദീർഘദൂര ബസുകൾ കടന്ന് പോകുന്നുണ്ട്. ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്തുന്നില്ല.


ഇടുക്കിയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. കട്ടപ്പന നിന്നും 15 ബസുകളും കുമളിയിൽ നിന്നും 5 അയച്ചതായി കെഎസ്ആർടിസി അറിയിച്ചു.


കണ്ണൂരിൽ നിന്നും രാവിലെ സർവീസ് നടത്തിയത് കൊല്ലൂരിലേക്കുള്ള ഒരു ബസ് മാത്രമാണ്. 20 ലധികം സർവീസുകൾ മുടങ്ങി. ജീവനക്കാരിൽ ഭൂരിഭാഗവും ജോലിക്കെത്തിയിട്ടില്ല.

National strike updates

Next TV

Related Stories
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 09:31 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

May 5, 2026 09:24 PM

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത...

Read More >>
ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 5, 2026 08:01 PM

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി...

Read More >>
മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ കേസ്

May 5, 2026 07:18 PM

മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ കേസ്

ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ 4 സിപിഎം കാർക്കെതിരെ...

Read More >>
ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

May 5, 2026 04:56 PM

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ...

Read More >>
കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

May 5, 2026 04:46 PM

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന...

Read More >>
Top Stories










News Roundup