ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി . വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തിയ ടി കെ ഗോവിന്ദനും ഭാര്യ മുൻ മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണിയെയും ഒരു കൂട്ടം സി പി എം പ്രവർത്തകർ കൂക്കി വിളിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ കുക്കിയവരുടെ മുന്നിലേക്ക് പ്രധാപത്തോടെ വിജയിച്ചിരിക്കുകയാണ് ടി കെ. അദ്ദേഹത്തിന് ലഭിച്ചത് 420 വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാൽ ഇതേ പാർട്ടി ഗ്രാമത്തിൽ പി കെ ശ്യാമളക്ക് വെറും 292 വോട്ട് മാത്രമാണ് ലഭിച്ചത്.
ആന്തൂർ നഗരസഭയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 12511 വോട്ടിന്റെയും ലോകസഭ തെരഞ്ഞെടുപ്പിൽ 9438 വോട്ടിന്റെയും ഭൂരിപക്ഷം എൽ ഡി എഫിനുണ്ടായിരുന്നു. എന്നാൽ ഇത്തവണ പി കെ ശ്യാമളക്ക് 8344 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാൻ കഴിഞ്ഞത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ 70000ത്തോളം വോട്ടാണ് യു ഡി എഫിന് ലഭിച്ചതെങ്കിൽ ഇത്തവണ അത് 91339 ആയി ഉയർന്നു.
Anthoor and Malappattom
































