ധർമ്മശാല : ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരം ആന്തൂർ നഗരസഭയിലെ ഹരിത കർമ്മ സേന വസുധ ക്ലസ്റ്ററിൻ്റെ നേതൃത്വത്തിൽ 150 ചെണ്ടുമല്ലി തൈകളും, 50 വാടാർ മല്ലി തൈകളും നടുന്നതിൻ്റെ ഉദ്ഘാടനം വാർഡ് 19 ൽ ആന്തൂർ എൽ.പി സ്കൂളിന് സമീപം വെച്ച് നടന്നു.


വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി പ്രേമരാജൻ പദ്ധതി ഉൽഘാടനം നിർവ്വഹിച്ചു.
ക്ലസ്റ്റർ സെക്രട്ടറി പ്രീത സ്വാഗതവും പ്രസിഡണ്ട് മഞ്ജുഷ അധ്യക്ഷവും വഹിച്ചു.
വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാരായ സി.ബാലകൃഷ്ണൻ, ഇ.റീന ജെ എച്ച് ഐ പി.പി. അജീർ,
ശങ്കരൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ഓണത്തിന് വിളവെടുക്ക രീതിയിൽ അമ്പതു സെൻ്റ് സ്ഥലത്താണ് പൂകൃഷി ഒരുക്കുന്നത്.
Aanthoor muncipality