പള്ളിപ്പറമ്പ് : പൂക്കോയ തങ്ങൾ ഹോസ്പിസ്- PTH കൊളച്ചേരി മേഖലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള പി ടി എച്ച് കൊളച്ചേരി മേഖല ദുബായ് ചാപ്റ്ററിന്റെ ഫണ്ട് കൈമാറ്റ ചടങ്ങ് പള്ളിപ്പറമ്പിലെ പി ടി എച്ച് സെന്ററിൽ സംഘടിപ്പിച്ചു. ദുബായ് ചാപ്റ്റർ ചെയർമാൻ പുളിക്കൽ നൂറുദ്ധീനിൽ നിന്നും PTH കൊളച്ചേരി മേഖല അഡ്വൈസറി ബോർഡ് അംഗം കമ്പിൽ മൊയ്തീൻ ഹാജി ഫണ്ട് ഏറ്റുവാങ്ങി. ദുബായ് ആജൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഒ കെ സിറാജ് വിശിഷ്ടാതിഥിയായിരുന്നു. പി ടി എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം സൈഫുദ്ദീൻ നാറാത്ത്, യാമ്പു കെ എം സി സി ജില്ലാ പ്രസിഡണ്ട് അബ്ദുറസാഖ് നമ്പ്രം,
അബുദാബി കെ എം സി സി ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരി, കൊളച്ചേരി മേഖല ഗ്ലോബൽ കെ എം സി സി മീഡിയ കോ ഓർഡിനേറ്റർ ജുനൈദ് നൂഞ്ഞേരി, കെ പി ഖാദർകുഞ്ഞി ഹാജി കോടിപ്പോയിൽ സംസാരിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല സെക്രട്ടറി മൻസൂർ പാമ്പുരുത്തി സ്വാഗതവും വൈസ് പ്രസിഡണ്ട് പി പി താജുദ്ദീൻ മയ്യിൽ നന്ദിയും പറഞ്ഞു
Dubai Chapter fund