തളിപ്പറമ്പ:എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു.പട്ടുവം അഞ്ചാം വാർഡിലെ കുടുംബശ്രീ എ ഡി എസ് നേതൃത്വത്തിലാണ് എസ് എസ് എൽസി, പ്ലസ് ടു പാസായ കുരുവികൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനവും ജി ആർ സി യുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്.മുറിയാതോട് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന പരിപാടി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിതഉദ്ഘാടനം ചെയ്തു .
എ ഡി എസ് ചെയർപേഴ്സൺ ടി വി ലളിതഅധ്യക്ഷത വഹിച്ചു.തളിപ്പറമ്പ്താലൂക്ക് ലീഗൽസർവ്വീസ്അതോറിറ്റിപാനൽ അംഗംഅഡ്വ: അൻജലി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു.എ ഡി എസ് അംഗം ടി ആർ ജയഗൗരി സ്വാഗതവും കുടുംബശ്രീജില്ലാ മിഷൻകമ്മ്യൂണിറ്റികൗൺസിലർവി ശ്രീജ നന്ദിയുംപറഞ്ഞു.
Sslc, plus two