സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രക്തസാക്ഷി മോഹനനെ മുസ്ലിം ലീഗ് അധിക്ഷേപിക്കുന്നുവെന്നും കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപമെന്നും കെ കെ രാഗേഷ് പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ അബ്‌ദുൽകരീം ചേലേരിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടന്നൽ കുത്തിയിട്ടാണോ മോഹനന്റെ തലയോട്ടി പിളർന്നതെന്ന് ലീഗ് പറയണമെന്നും കെ കെ രാഗേഷ് ചോദിച്ചു. മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ തന്റെ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിൽ മുസ്ല്‌ലിം ലീഗ് കള്ളവോട്ട് ചേർക്കുന്നുവെന്ന ആരോപണവും
KK Ragesh