തളിപറമ്പ് മണ്ഡലത്തിൻ്റെയും കുടുംബശ്രീ ജില്ലാ മിഷൻറെയും സംയുക്ത ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിൻ്റെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി തല മേള 25/ 08/ 25 ്ന് ടൗൺ സ്ക്വയർ ൽ തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങയി ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ ശ്രീ എം വി ജയൻ മുഖ്യ അതിഥി ആയി. കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ ശ്രീമതി രാജി നന്ദകുമാർ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം കെ ഷബിത, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി പി നിസാർ, നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ പി, ജില്ലാ മിഷൻ അസിസ്റ്റന്റ കോഡിനേറ്റർ ശ്രീമതി ദീപ പി ഒ എന്നിവർ ആശംസയും.സിഡിഎസ് മെമ്പർ സെക്രട്ടറി ശ്രീമതി മിനി പി നന്ദി പ്രകാശിപ്പിച്ചു. തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, ഫുഡ് കോർട്ട്, പലഹാരങ്ങൾ എന്നിവ അടങ്ങുന്ന 15 ഓളം സ്റ്റാളുകൾ സജ്ജ്ജമാണ്. തുടർന്ന് 6 മണിക്ക് കരോക്കെ ഗാനമേള നടക്കുന്നു
Onasree Village Fest