ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു.4500 രൂപയായി ഉയർത്തി
Aug 25, 2025 10:41 PM | By Sufaija PP

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വർദ്ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്ക‌ീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർദ്ധിപ്പിച്ചു.

13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ധനകാര്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങൾക്കും ഇത്തവണ വർദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.

Onam Bonus

Next TV

Related Stories
കടബാധ്യത തീര്‍ക്കാന്‍ സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

Dec 22, 2025 06:59 PM

കടബാധ്യത തീര്‍ക്കാന്‍ സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കടം വീടാനായി സമ്മാനകൂപ്പൺ: ഒന്നാം സമ്മാനം വീടും ഭൂമിയും, കണ്ണൂരിൽ പ്രവാസിക്കെതിരെ...

Read More >>
ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

Dec 22, 2025 06:45 PM

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി

ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പി എച്ച് സി ക്കും വർക്ക്‌ഷോപ്പിനും പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Dec 22, 2025 06:38 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പി എച്ച് സി ക്കും വർക്ക്‌ഷോപ്പിനും പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പി എച്ച് സി ക്കും വർക്ക്‌ഷോപ്പിനും പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

Dec 22, 2025 06:35 PM

ഇരിണാവിലെ രണ്ട് കടകളിൽ മോഷണം

ഇരിണാവിലെ രണ്ട് കടകളിൽ...

Read More >>
വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്

Dec 22, 2025 03:21 PM

വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്

വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

Dec 22, 2025 03:12 PM

ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22 മുതല്‍

ഖാദി ക്രിസ്തുമസ് -പുതുവത്സര മേള 22...

Read More >>
Top Stories

News Roundup

Entertainment News