തളിപ്പറമ്പ്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 16 മുതൽ 27 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയായി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര *"മാറ്റൊലി"**ക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.


സെപ്റ്റംബർ 16-ന് ഉച്ചയ്ക്ക് 2 മണിക്ക് തളിപ്പറമ്പിൽ "മാറ്റൊലി"യ്ക്ക് സ്വീകരണം നൽകും. സ്വീകരണ സംഘാടക സമിതി രൂപീകരിച്ച യോഗം കെ.പി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം പി.വി. സജീവൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് എം.എൻ. പൂമംഗലം യോഗം ഉദ്ഘാടനം ചെയ്തു.
കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി.പി. ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തി. സി.വി. സോമനാഥൻ, ഇ. വിജയൻ, കെ.വി. മഹേഷ്, പി. സുഖദേവൻ, പി.വി. നാരായൺകുട്ടി, ദീപ രഞ്ജിത്ത്, അഭിജിത്ത് മഠത്തിൽ, എ.പി. നിഹാൽ, പി. ഗോവിന്ദൻ, മാവില പത്മനാഭൻ, വി.ബി. കുബേരൻ നമ്പൂതിരി, എ. പ്രേംജി, കെ.വി. മെസ്മർ, എ.കെ. ഉഷ, സ്റ്റിബി കെ. സൈമൺ, ടി. അംബരീഷ്, കെ.പി. വിജയേഷ് എന്നിവർ സംസാരിച്ചു.
സംഘാടക സമിതി രൂപീകരണത്തോടനുബന്ധിച്ച് സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ തീവ്രഗതിയിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
KPSTA